പ്രണയം, ബന്ധം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ചൊക്കെ സ്കൂളുകളിലും കോളജിലും പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് സർവ സാധാരമമായ കാര്യമാണ്. എന്നാൽ ചൈനയിൽ വിദ്യാർഥികളിൽ ഈ ആശയങ്ങൾ പ്രാക്ടിക്കലായി നടപ്പിലാക്കാൻ കോളജുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന വാർത്തയാണഅ പുറത്ത് വരുന്നത്.
ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്കിയാല് വിദ്യാര്‍ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവയെ കുറിച്ച് പൊസിറ്റീവ് മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ചൈനയിൽ യുവാക്കൾക്ക് വിവാഹത്തിനോടും കുട്ടികൾ ഉണ്ടാകുന്നതിനോടുമൊക്കെ ഇപ്പോൾ മുഖം തിരിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ‘ലവ് എജ്യുക്കേഷന്‍’ പ്രോത്സാഹിപ്പിക്കുന്നത്.
‘വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്സുകൾ വാഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാർഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സർവകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പറയുന്നത്’.