
തളിപ്പറമ്പ്: രണ്ടു മാസം മുമ്പ് വിവാഹിതയായ പത്തൊൻപതുകാരി കാമുകനോടൊപ്പം ഒളിച്ചോടി.
അരിയില്‍ സ്വദേശിനിയായ യുവതിയാണ് വടകര സ്വദേശിയായ കാമുകനോടൊപ്പം പോയതെന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്കി.
27 ന് കണ്ണൂരില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി യുവതി വടകര സ്വദേശിയുമായി സൗഹൃദത്തിലായിരുന്നുവത്രേ. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.