ചാത്തന്നൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിലായി.
ചാത്തന്നൂർകാരം കോട് കണ്ണേറ്റ പൊയ്കയിൽ പുത്തൻവീട്ടിൽ സജീവാ (20) ണ് പിടിയിലായത്.
പ്രണയാഭ്യർത്ഥനയുമായി ഈയാൾ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും ശല്യം ചെയ്യുന്നത് വിലക്കുകയും ചെയ്തിരുന്നു.
ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ കയറി പെൺകുട്ടിയെ ഉപദ്രവിച്ചത്.
പരിസരവാസികളും രക്ഷിതാക്കളും ചേർന്ന് പെൺകുട്ടിയെ ഈയാളിൽ നിന്നും രക്ഷപ്പെടുത്തി. തുടർന്ന് പോലിസിൽ പരാതി നല്കുകയായിരുന്നു.
ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പോലീസ് സജീവിനെ അറസ്റ്റ് ചെയ്തു.
ഈയാൾക്കെതിരെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനും പോക്സോ നിയമപ്രകാരവും കേസ്സെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.