വിറ്റ്ഫീല്‍ഡ് സ്വദേശിയായ ജോ ഒറെയ്ലി ഭാര്യ റേച്ചല്‍ കാലാലിയയെ കൊന്നതിന് ജയിലിലാണ്. ജീവപര്യന്തമാണ് വിധിച്ചിരിക്കുന്ന ശിക്ഷ.
പക്ഷേ, ജോ ജയിലിലും ഒരു നിത്യ ഹരിതകാമുകനായി ജീവിക്കുകയാണ്. കാരണമെന്താണെന്നോ ജയിലില്‍ ജോയെ തേടിയെത്തുന്നത് നിരവധി പ്രണയ ലേഖനങ്ങളാണ്. ജയില്‍ അധികൃതര്‍ തന്നെ ഇത് വ്യക്തമാക്കിക്കഴിഞ്ഞു.
ഒമ്പത് കാമുകിമാര്‍
ഭാര്യ റേച്ചല്‍ കാലാലിയുടെ കൊലപാതകത്തിനുള്ള ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ജോ ഒറെലിക്ക്് സ്ഥിരമായി ഫാന്‍ മെയില്‍ ലഭിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
‘ജോയ്ക്ക് ഏകദേശം ഒമ്പത് വ്യത്യസ്ത സ്ത്രീകളുമായി ബന്ധമുണ്ട്, അവന് നിരപരാധിയാണെന്നാണ് ഇവരെല്ലാം വിശ്വസിക്കുന്നതെന്നതും അധികൃതരെ അമ്പരിപ്പിക്കുന്നു.
എന്നാലും ഇത്തരമൊരു വ്യക്തിയുമായി പ്രണയത്തിലാകണമെങ്കില് ജീവിതത്തില്‍ ഏറെ ഒറ്റപ്പെട്ട് ജീവിക്കുന്നവരായിരിക്കും ഇവരെന്നാണ് ജയില്‍ അധികൃതപര് പറയുന്നത്.
ജയിലില്‍ മറ്റാരെക്കാളും കൂടുതല്‍ ആരാധകര്‍ ഉള്ള തടവുകാരനാണ് ജോയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
കുറ്റക്കാരനാണ്
ജോ തന്റെ ഭാര്യയെ കൊന്നുവെന്നത് തെളിയിക്കപ്പെട്ട കുറ്റമാണ്. എന്തായാലും 49 കാരനായ ജോ ജയിലില്‍ എത്തിയതോടെ 25 കിലോയോളം ഭാരമൊക്ക കുറച്ച് സുന്ദരനായിരിക്കുകയാണ്.
ജോയുടെ മുന്‍ കാമുകി നിക്കി പെല്ലി എന്ന സ്ത്രീയായിരുന്നു. ഇവരുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ഭാര്യയെ ജോ കൊന്നത്.
2017 ല്‍ ഒറെലിയുടെ ശിക്ഷയ്ക്കെതിരായ അവസാന അപ്പീലും തള്ളിയതോടെ നിക്കി ജോയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
പക്ഷേ അവര്‍ ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നു.അവര്‍ പിരിയുന്നതിനുമുമ്പ് ജോ മോചിതനാകുമ്പോള്‍ അവളോടൊപ്പം വിദേശത്ത് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നു.
പരോള്‍ നിഷേധിക്കുന്നു
പരോള്‍ ബോര്‍ഡ് ഇതിനകം മൂന്ന് തവണയാണ് ജോയുടെ പരോള്‍ നിരസിച്ചത്. അതിനാല്‍ അടുത്ത വര്‍ഷമോ മറ്റോ ഓറെലിയെ വീണ്ടും പരോളിനായി പരിഗണിക്കും.
റേച്ചലിന്റെ കുടുംബം അവന് ശിക്ഷ അനുഭവിക്കണമെന്നും നേരത്തെ മോചിപ്പിക്കരുതെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
ജോയെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത വിധത്തില്‍ പൊരുതുമെന്നാണ് ഇവര്‍ പറയുന്നത്.
2004 ഒക്ടോബറിലാണ് നോര്‍ത്ത് കോ ഡബ്ലിനിലെ നൗളില് വീട്ടിലെ കിടപ്പുമുറിയില്‍ റേച്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആ സമയത്ത് താന്‍ ഇവിടെയില്ലായിരുന്നുവെന്ന് ജോ അവകാശപ്പെട്ടു, പക്ഷേ മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജോ കള്ളം പറയുകയാണെന്നു കണ്ടെത്തി.
കൊലയാളിയെ പിടിക്കാന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് റെയ്ച്ചലിന്റെ അമ്മ റോസിനൊപ്പം ദി ലേറ്റ് ലേറ്റ് ഷോയിലും ജോ പങ്കെടുത്തിരുന്നു.