അനന്ത്പുർ: പ്രണയലേഖനം എഴുതിയ വിദ്യാർഥികളെ ബെഞ്ചിൽ കെട്ടിയിട്ട് അധ്യാപിക. ആന്ധ്രാപ്രദേശിലെ അനന്ത്പുർ ജില്ലയിലാണു മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ അധ്യാപിക ബെഞ്ചിൽ കെട്ടിയിട്ടത്.
മൂന്നാം ക്ലാസുകാരനെ പ്രണയലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനുമാണു ശിക്ഷിച്ചത്. തന്റെ സ്കൂളിൽ ഇത്തരം നടപടികൾ അനുവദിക്കില്ലെന്നാണ് സംഭവത്തിൽ പരാതിപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് അധ്യാപിക നൽകിയ മറുപടി.
സംഭവത്തിൽ, സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പ്രധാന അധ്യാപികയ്ക്കെതിരേ ഉൾപ്പെടെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു.