കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിലെ പ്രതിയെ ആലപ്പുഴയിൽ നിന്ന് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു.
അമ്പലപ്പുഴ തത്തംപള്ളി ചർച്ചിന് സമീപം കായൽചിറ വീട്ടിൽ ലൗലി ഷാജി എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (46)ആണ് പിടിയിലായത്. വീട്ടമ്മയെ ആലപ്പുഴയിലുള്ള ഒരു വാടക വീട്ടിലും ലോഡ്ജിലും താമസിപ്പിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന്പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴകൂട്ടം സൈബർ സിറ്റി സബ് ഡിവിഷൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ.പ്രമോദ് കുമാറിന്റെ നിർദേശാനുസരണം ടെക്നോപാർക്ക് കഴകൂട്ടം സിഐ എസ്.അജയ് കുമാർ,എസ്ഐ അജയകുമാർ, എഎസ്ഐ അൻവർ, ജയചന്ദ്രൻ, പ്രസാദ്, മുകേഷ്, പ്രദീപ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.