സ്വന്തം മകനേക്കാൾ പ്രായം കുറവായ കാമുകനെ തേടിവന്ന കാമുകി. പണ്ടെങ്ങോ കേട്ട് മറന്ന ചിത്രകഥയെന്നോ നോവലെന്നോ ധരിക്കണ്ട. ഇത് യഥാർഥ ജീവിതത്തിൽ നടന്നൊരു സംഭവമാണ്.
ഛത്തീസ്ഗഢിലെ ബിന്ദ് സ്വദേശിയായ 30 -കാരനായ പവന് ഗോയലിനൊപ്പം ജീവിക്കുന്നതിനായി സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും മകനെയും വരെ ഉപേക്ഷിച്ച് ബ്രസീലില്‍ നിന്നുള്ള റോസി നൈദ് ശിക്കേര എന്ന 51കാരിയായ സ്ത്രീ ഇന്ത്യയിലെത്തി.
ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. എന്നാൽ അതൊന്നും ഇവർക്കിടയിൽ ഒരു പ്രശ്നമേ അല്ല. കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദർശനത്തിനിടെയാണ് റോസിയും പവനും ആദ്യമായി പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് അത് സൗഹൃദത്തിലേക്കും അത് പിന്നെ പ്രണയത്തിലേക്കും വളർന്നു.
കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. സമൂഹ മാധ്യമ അക്കൗണ്ട് വഴി ഇരുവരും കുറേ കൂടി അടുത്തു. അങ്ങനെ പവനോടുള്ള പ്രണയത്തില്‍ റോസി തന്റെ കുടുംബം പൊലും ഉപേക്ഷിച്ച് ബ്രസിലില്‍ നിന്നും ഇന്ത്യയിലെത്തി. ഇപ്പോൾ റോസി ദില്ലിയിലെ പവന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. നിയമപരമായി വിവാഹിതരാകാൻ തന്നെയാണ് ഇരുവരുടേയും തീരുമാനം.