കാമുകന്റെ ഫോൺ പരിശോധിച്ച കാമുകി കണ്ടത് തന്റേതുൾപ്പെടെ 13,000-ൽ കൂടുതൽ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ. സഹപ്രവർത്തകരാണ് കാമുകനും കാമുകിയും. ചിത്രങ്ങൾ കണ്ടശേഷം പെൺകുട്ടി നേരം പോലീസിൽ പരാതി നൽകി.
ബംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിലാണ് യുവതിയും കാമുകനും ജോലി ചെയ്യുന്നത്. കാമുകന്റെ ഫോൺ ഗ്യാലറിയിൽ തന്റെ സഹപ്രവർത്തകരുടെ നഗ്ന ഫോട്ടോയും യുവതി കണ്ടു.
പേടിച്ചു പോയ യുവതി അപ്പോൾ തന്നെ ഇരുവരും തമ്മിലുള്ളപ്രേമ ബന്ധം അവസാനിപ്പിച്ചു. ആദിത്യ സന്തോഷ് എന്നാണ് കാമുകന്റെ പേര്.
കഴിഞ്ഞ നാല് മാസമായി യുവതിയും ആദിത്യയും തമ്മിൽ പ്രണയത്തിലായിരുന്നു. ആ നിമിഷങ്ങളിലൊക്കെ ഇവർ തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഫോണിൽ പകർത്തിയിരുന്നു.
അവ എങ്ങനെയും ഡിലീറ്റ് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് യുവതി ആദിത്യയുടെ ഫോൺ എടുത്തത്. എന്നാൽ ഗ്യാലറി തുറന്ന യുവതി മറ്റ് ചിത്രങ്ങൾ കണ്ട് ഞെട്ടിപ്പോയി. തങ്ങളുടെ സഹപ്രവർത്തരുടെ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഇതിൽ പലതും മോർഫ് ചെയ്തതാണ് എന്നാണ് കരുതുന്നത്.
അതേസമയം, ഇയാൾ ചിത്രങ്ങൾ മോർഫ് ചെയ്യാൻ വേണ്ടി കമ്പനിയിലെ ഉപകരണങ്ങളൊന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു.