കാമുകിയുടെ സ്വകാര്യവീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി. ഹൂബ്ലിയിലാണു സംഭവം. കാമുകിയുമായുണ്ടായ വഴക്കിനെത്തുടർന്നാണ് ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് (27) തടാകത്തിൽ ചാടി ജീവനൊടുക്കിയത്.
തന്റെ മരണത്തിനു കാരണം കാമുകിയാണെന്ന് അമ്മയ്ക്ക് വാട്സാപിൽ ശബ്ദസന്ദേശമയച്ചശേഷമായിരുന്നു ആത്മഹത്യ.
മോട്ടോർ ബൈക്ക് ഷോറൂമിൽ ജീവനക്കാരനായിരുന്ന സന്ദേശ്, ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് കാമുകിയുമായുള്ളസ്വകാര്യ വീഡിയോയും വാട്സാപ് ചാറ്റുകളും സംഭാഷണങ്ങളും ഫോട്ടോകളും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.