ഇന്‍ഡോര്‍: 15 കാരനുമായി നാടുവിട്ട ശേഷം ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പലതവണ പീഡനത്തിനിരയാക്കിയ 19 കാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്.
യുവതി 15 കാരനുമായി നാടുവിട്ടതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മകനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവതിയെയും 15 കാരനെയും ഗുജറാത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
ഗുജറാത്തിലേക്ക് 15 കാരനുമായി കടന്ന യുവതി അവിടുത്തെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു.
ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പല ദിവസങ്ങളിലായി യുവതി ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് 15 കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ യുവതിയെ പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു.