പ്രേമത്തിലായിരിക്കുന്പോൾ കാമുകി കാമുകൻമാർ തമ്മിൽ പല രഹസ്യങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ അവ രഹസ്യമാക്കി വയ്ക്കും എന്നുറപ്പ് ഉളളതു മൂലമാണല്ലോ പരസ്പരം പറയാറുള്ളത്. എന്നാൽ തങ്ങളുടെ ദിവ്യമായ പ്രണയംപൊട്ടിയപ്പോൾ കാമുകി കാമുകനോട് ചെയ്ത കാര്യമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒൺലിഫാൻസ് മോഡലായ അവ ലൂയിസ് അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്നെ തേച്ചിട്ടു പോയ തന്റെ കാമുകന് എങ്ങനെയാണ് മുട്ടൻ പണി കൊടുത്തതെന്നായിരുന്നു വീഡിയോ. അവയുടെ കാമുകൻ അവളെ പറ്റിക്കുകയും അയാൾ മറ്റൊരാളുമായി രഹസ്യ ബന്ധം സൂക്ഷിക്കുകയും ചെയ്തു. ഇതറിഞ്ഞ അവ അയാളെ ചോദ്യം ചെയ്തു.
ഇരുവരും തമ്മിൽ തർക്കമായി തർക്കം ഒടുവിൽ ബ്രേക്ക് അപ്പിലേക്കാണ് എത്തിച്ചേർന്നത്. എന്നാൽ അവ അയാളെ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അവൾ അയാൾ ചതിച്ച ദേഷ്യത്തിൽ അയാൾക്ക് മുട്ടൻ പണി കൊടുക്കണമെന്ന ഉദ്ദേശത്തോടെ അയാളുടെ വലിയൊരു രഹസ്യം പുറത്തു വിട്ടു.
പ്രണയത്തിലായിരിക്കെ കാമുകൻ അവളോട് താൻ ടാക്സ് വെട്ടിച്ച കാര്യം പറഞ്ഞിരുന്നു. എന്നാൽ, അയാൾ തന്നെ ചതിച്ചു എന്ന് മനസിലായ അവ ടാക്സ് വെട്ടിക്കുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.ടാക്സ് വെട്ടിച്ചതിന്റെ പേരിൽ 100,000 ഡോളർ അതായത്, ഏകദേശം 83 ലക്ഷം രൂപയാണ് അയാൾക്ക് അടക്കേണ്ടി വന്നത്. വിവരം നൽകിയതിന് അവൾക്ക് 100k പ്രതിഫലവും കിട്ടും. എന്നാണ് അവ പറഞ്ഞത്.
കാമുകൻ ഇപ്പോൾ ജയിലിലാണ് എന്ന് അവ വീഡിയോയിൽ പറഞ്ഞു. അവൻ ജയിലിൽ കഴിയും, ആ ദിവസങ്ങളിലെല്ലാം അവൻ കാരണം തനിക്ക് കിട്ടിയ പണം ഉപയോഗിച്ച് അടിപൊളിയായി ജീവിക്കും. എന്നാണ് അവ പറയുന്നത്. ഒപ്പം സ്ത്രീകളുടെ പ്രതികാരം വളരെ ശക്തിയേറിയതാണ് എന്നും അവ കൂട്ടിച്ചേർത്തു.