മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടം.
ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്.
കുട്ടികളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു.
കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയതിനാണ് യുവാവിനെതിരെ കേസെടുത്തത്.