മഞ്ചേരി: വിവാഹത്തലേന്ന് കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കാമുകന് വിവാഹ പ്രായമായില്ലെന്ന് കണ്ടെത്തിയാണ് മഞ്ചേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 19 കാരിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു.
മഞ്ചേരി സ്വദേശിനിയായ യുവതിയുടെ വിവാഹം. എന്നാൽ ശനിയാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലെന്ന് സഹോദരൻ മഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ ഇരുപതുകാരനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.