നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു പോകാനെത്തിയ യുവതിയെ യാത്രയാക്കാൻ പർദയണിഞ്ഞെത്തിയ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി. തൃശൂർ സ്വദേശിയായ യുവാവാണ് പർദയണിഞ്ഞു കാമുകിയെ കാണാൻ ശ്രമിക്കുന്നതിനിടെ സിഐഎസ്എഫിന്റെ പിടിയിലായത്.
തൃശൂർ സ്വദേശിനിയായ ഇരു പത്തിമൂന്നുകാരി എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു പോകാനെത്തിയിരുന്നു. ഒപ്പം രക്ഷിതാക്കളുമുണ്ടായിരുന്നു. ഇവരറിയാതെ കാമുകിയെ കാണാൻ യുവാവ് ശ്രമിച്ചതാണു പ്രശ്നമായത്. യുവാവ് പാർക്കിംഗ് ഏരിയയിൽനിന്നു പർദയണിയുന്നത് സമീപമുണ്ടായിരുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വിവരം അറിയിച്ചതിനെത്തുട ർന്ന് സിഐഎസ്എഫ് പിടികൂ ടുകയായിരുന്നു.