പ്രേമിക്കുന്ന സമയത്ത് കമിതാക്കൾ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കറങ്ങാനും സിനിമയ്ക്കുമൊക്കെ പോകാറുണ്ട്. തന്റെ കാമുകിയെ കാണാൻ അവളുടെ വീട്ടുകാർ അറിയാതെ എത്തിയ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ഭുവനേശ്വറിലാണ് സംഭവം. കാമുകിയുടെ വീട്ടുകാരറിയാതെ അവളുടെ വീട്ടിലെത്തിയ കാമുകനെ കാമുകി ഇരുന്പ് പെട്ടിക്കുള്ളിലൊളിപ്പിച്ചു വച്ചു. യുവതിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടു തോന്നിയ മാതാപിതാക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോൾ യുവതി സത്യം വെളിപ്പെടുത്തി.
തന്നെ കാണാനാണ് യുവാവ് എത്തിയതെന്നും പ്രശ്നം ഉണ്ടാക്കരുത് വീട്ടുകാരറിയാതെ തങ്ങൾ വിവാഹം ചെയ്തെന്നും യുവതി പറഞ്ഞു. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് ഒന്നിക്കേണ്ടത്. അതിനാൽ ഇവരുടെ ബന്ധത്തിൽ ആരും തടസം നിക്കരുതെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.
A video that has recently surfaced online, showing a girl hiding her boyfriend in an iron suitcase to avoid being caught by her family members has gone viral across various social media platforms.
— ForMenIndia (@ForMenIndia_) October 19, 2024
As per reports, the boy visited his girlfriend at home and while the couple were… pic.twitter.com/dYZEljadKC