6.74 ലക്ഷം രൂപ കവർന്ന യുവാവ് തന്റെ വിവാഹാഭ്യർഥന നിരസിക്കപ്പെട്ടതിൽ മനംനൊന്ത് മോഷ്ടിച്ച തുക കത്തിച്ചു. മധ്യപ്രദേശിലെ ഹാർഡയിലാണ് സംഭവം. ജിതേന്ദ്ര ഗോയൽ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്രതി.
ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽനിന്നാണ് പണം മോഷ്ടിച്ചത്. അധികൃതർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ ജിതേന്ദ്രയെ പിടികൂടുകയായിരുന്നു.
താൻ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം ചെയ്യുന്നതിനാണ് പണം മോഷ്ടിച്ചതെന്നും എന്നാൽ, അവൾ മറ്റൊരാളെ വിവാഹം ചെയ്യാനിരിക്കുകയാണെന്നറിയച്ചതിന്റെ ദുഃഖത്തിൽ പണം കത്തിച്ചുകളെഞ്ഞെന്നും യുവാവ് ചോദ്യംചെയ്യലിൽ പറഞ്ഞു. അഞ്ചു ലക്ഷം രൂപ പൂർണമായി കത്തി നശിച്ചുവെന്നും ബാക്കി തുക കണ്ടെത്താനായെന്നും പോലീസ് അറിയിച്ചു.