കൊല്ലം :കാണാതായ യുവതിയേയും യുവാവിനെയും മംഗലാപുരത്തുള്ള ഒരു ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കിളികൊല്ലൂർ തട്ടാർകോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്.
ഇവരെ കഴിഞ്ഞ എട്ടുമുതൽ കാണാതായിരുന്നു. കിളികൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചതായ വിവരം പോലീസിന് ലഭിച്ചത്. യുവതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്.
ഇവർ ബിവറേജസ് കോർപറേഷനിൽ ജോലിനോക്കിവരികയാണ്. ബിടെക് കഴിഞ്ഞ് നിൽക്കുകയാണ് വിഷ്ണുരാജെന്ന് കിളികൊല്ലൂർ പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സംഘം കർണാടകയിലേക്ക് പോയിട്ടുണ്ട്.