എട്ടുവര്‍ഷം പ്രണയിച്ച പ്രതിശ്രുത വരനെ വേണ്ട, പുതിയ കാമുകനെ മതി! പ്രതിശ്രുത വധുവിനെ കാമുകനൊപ്പം വിട്ടയച്ചു; നഷ്ടപരിഹാരം വേണമെന്ന് വരന്റെ ബന്ധുക്കള്‍

തൊ​​ടു​​പു​​ഴ: വി​​വാ​​ഹ​വ​​സ്ത്ര​​ങ്ങ​​ളെ​​ടു​​ക്കാ​​നെ​​ത്തി​​യ സം​​ഘ​​ത്തി​​ൽ​നി​​ന്നു പ്ര​​തി​​ശ്രു​​ത വ​​ധു​​വി​​നെ ക​​ട​​ത്തി​​ക്കൊ​​ണ്ടു പോ​​കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ യു​​വ​​തി​​യെ കാ​​മു​​ക​​നൊ​​പ്പം വി​​ട്ട​​യ​​ച്ചു.

ബ​​ന്ധു​​ക്ക​​ൾ​​ക്കൊ​​പ്പം പോ​​കി​​ല്ലെ​​ന്നും വി​​വാ​​ഹം ക​​ഴി​​ക്കാ​​നി​​ല്ലെ​​ന്നും അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് യു​​വ​​തി​​യെ ഈ​​രാ​​റ്റു​​പേ​​ട്ട സ്വ​​ദേ​​ശി​​യാ​​യ കാ​​മു​​ക​​നൊ​​പ്പം വി​​ട്ട​​യ​​ച്ച​​ത്. ബ​​ന്ധു​​ക്ക​​ൾ​​ക്കും പ്ര​​തി​​ശ്രു​​ത വ​​ര​​നു​​മൊ​​പ്പം വ​​സ്ത്ര​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തി​​യ യു​​വ​​തി​​യെ​​യാ​​ണു ബു​​ധ​​നാ​​ഴ്ച തൊ​​ടു​​പു​​ഴ​​യി​​ലെ വ​​സ്ത്രവ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്നു കാ​​മു​​ക​​ൻ വി​​ളി​​ച്ചി​​റ​​ക്കി കൊ​​ണ്ടു​പോ​​കാ​​ൻ ശ്ര​​മി​​ച്ച​​ത്.

ഇ​​തേ​ത്തു​​ട​​ർ​​ന്ന് വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ൽ ന​​ട​​ന്ന സം​​ഘ​​ർ​​ഷ​​ത്തി​​ൽ പ്ര​​തി​​ശ്രു​​ത വ​​ര​​നും കാ​​മു​​ക​​നും യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ളും വ്യ​​ാപാ​​ര സ്ഥാ​​പ​​ന​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രു​​മ​​ട​​ക്കം ഒ​​ട്ടേ​​റെ​​പ്പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

പി​​ന്നീ​​ട് തൊ​​ടു​​പു​​ഴ പോ​​ലീ​​സ് എ​​ത്തി യു​​വ​​തി​​യെ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​രെ​​യും പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു കൊ​​ണ്ടുപോ​​യി. യു​​വ​​തി​​യെ ഷെ​​ൽ​​ട്ട​​ർ ഹോ​​മി​​ൽ പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ഉ​​ടു​​ന്പ​​ന്നൂ​​ർ സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി​​യും പാ​​ല​​ക്കു​​ഴ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വും ത​​മ്മി​​ൽ വി​​വാ​​ഹം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. പ്ര​​തി​​ശ്രു​​ത വ​​ര​​നു​​മാ​​യി നേ​​ര​​ത്തെ പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന യു​​വ​​തി പി​​ന്നീ​​ട് ഈ​​രാ​​റ്റു​​പേ​​ട്ട സ്വ​​ദേ​​ശി​​യു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു.

യു​​വ​​തി​​യു​​ടെ​​യും കാ​​മു​​ക​​ന്‍റെ​​യും ബ​​ന്ധു​​ക്ക​​ളും ഇ​​ന്ന​​ലെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി. എ​​ന്നാ​​ൽ, വി​​വാ​​ഹ നി​​ശ്ച​​യ​​ച്ച​​ട​​ങ്ങും മ​​റ്റും ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ടു പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​മെ​​ന്നു പ്ര​​തി​​ശ്രു​​ത വ​​ര​​ന്‍റെ ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

Related posts