നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ പ്രണയനായകനെ കാണുവാനായി യുവതി സഞ്ചരിച്ചത് 8,000 കിലോമീറ്റർ. ലിത്വാനിയൻ സ്വദേശിനിയായ വികാച്കാ എന്നു പേരുള്ള യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ തേടി കിലോമീറ്ററുകൾ താണ്ടി ഫിലിപ്പെൻസിലെത്തിയത്.
2017 മെയിലാണ് വികാച്കായും ഫിലിപ്പെൻസ് സ്വദേശിയായ യൂഗെനെയും തമ്മിൽ ഇൻസ്റ്റഗ്രാമിൽ കൂടി പരിചയപ്പെടുന്നത്. ഇരുവർക്കുമിടയിൽ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഇരുവരും ആദ്യമായി നേരിൽ കാണുവാനായി തീരുമാനിച്ചത്.
തുടർന്ന് വികാച്കാ ലിത്വാനിയിൽ നിന്നും ഫിലിപ്പെൻസിലേക്കു യാത്ര ചെയ്യുകയായിരുന്നു. വികാച്കാ തന്നെ കാണുവാൻ വരുന്നതറിഞ്ഞ് യൂഗാനെ എയർപോർട്ടിൽ കാത്തു നിന്നു. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടിയ ഇരുവർക്കും സന്തോഷം അടക്കിപ്പിടിക്കവാൻ പറ്റില്ലായിരുന്നു.
യൂഗാനെ വികാച്കായെ തന്റെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വീട്ടുകാർക്ക് സമ്മതമാണ്. ഫിലിപ്പെൻസിലെ പല സ്ഥലങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.