നമ്മള് വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ വിധിയെന്നു പറഞ്ഞു സമാധാനിക്കുകയാവും ഒട്ടുമിക്കവരും ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിധിയെ തോല്പ്പിക്കാറുണ്ട്.
വെമ്പായം സ്വദേശി മനോജ് അത്തരമൊരാളാണ്. മനോജിന്റെയും കൊല്ലം സ്വദേശിനി രേവരിയുടെയും വിവാഹം നടന്നത് കതിര്മണ്ഡപത്തിലല്ല പകരം ആശുപത്രിയിലാണ്.
പ്രണയസാക്ഷാത്കാരത്തിനു സാക്ഷികളായതാവട്ടെ ഡോക്ടര്‍മാരും നഴ്സുമാരും. വ്യാഴാഴ്ച കൊല്ലത്തുവച്ചു വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നു മനോജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാല്‍ വിവാഹം അനിശ്ചിതത്വത്തിലായി. എന്നാല്‍ വിവാഹം ആശുപത്രിയില്‍ നടത്തിയാലോയെന്നു മനോജും രേവതിയും ആലോചിച്ചു. ബന്ധുക്കള്‍ക്കും ആശുപത്രി അധികൃതര്‍ക്കും സമ്മതം.
ചികിത്സയെ ബാധിക്കാത്ത തരത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. മനോജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി സിഇഒ ഡോ.പി.അശോകന് പറഞ്ഞു.