ഇ​തി​നൊ​ക്കെ ഒ​രു മ​റ​യൊ​ക്കെ വേ​ണ്ടേ… ബൈ​ക്കി​ൽ ക​മി​താ​ക്ക​ളു​ടെ കാ​മ​കേ​ളി; വൈ​റ​ലാ​യി വീ​ഡി​യോ; വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

ദി​വ​സം​തോ​റും പ​ല​ത​രം വീ​ഡി​യോ​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചി​ല​ത് ന​മ്മെ ചി​രി​പ്പി​ക്കു​ന്ന​താ​കാം, ചി​ല​ത് ന​മ്മെ ക​ര​യി​ക്കും മ​റ്റ് ചി​ല​താ​ക​ട്ടെ ന​മ്മ​ളെ ദേ​ഷ്യ​പ്പെ​ടു​ത്തു​ന്ന​തു​മാ​കാം. എ​ന്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ.

എ​ത്ര​യൊ​ക്കെ സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും അ​തൊ​ക്കെ ഗൗ​നി​ക്കാ​തെ ന​ട​ക്കു​ന്ന ഒ​രു ക​മി​താ​ക്ക​ളു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന പ​ല വി​രു​ത​ൻ​മാ​രേ​യും വി​ല്ല​ത്തി​ക​ളേ​യും എ​ത്ര പി​ടി​ച്ച് ഫൈ​ൻ അ​ട​പ്പി​ച്ചാ​ലും ഞ​ങ്ങ​ൾ​ക്കി​തൊ​ന്നും ബാ​ധ​ക​മ​ല്ല​ന്ന മ​ട്ടി​ൽ പി​ന്നെ​യും പ​ഴ​യ പ​ടി അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് ന്യൂ​ജ​ന​റേ​ഷ​ൻ പി​ള്ളേ​ര്.

അ​തു​പോ​ലെ ബൈ​ക്കി​ൽ കാ​മ​കേ​ളി ന​ട​ത്തു​ന്ന ക​മി​താ​ക്ക​ളു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ ച​ർ​ച്ച. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബൈ​ക്കി​ന്‍റെ മു​ൻ​സീ​റ്റി​ൽ കാ​മു​കി ഇ​രി​ക്കു​ക​യാ​ണ്. അ​തി​ലെ​ന്താ ഇ​പ്പോ അ​ത്ര തെ​റ്റ​ന്ന​ല്ലേ? കാ​മു​കി​യ​ല്ല വ​ണ്ടി ഓ​ടി​ക്കു​ന്ന​ത്. കാ​മു​ക​നാ​ണ്. പെ​ൺ​കു​ട്ടി ബൈ​ക്കി​നു മു​ന്നി​ൽ കാ​മു​ക​ന് അ​ഭി​മു​ഖ​മാ​യാ​ണ് ഇ​രി​ക്കു​ന്ന​ത്. ബൈ​ക്കി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ലാ​ണ് യു​വ​തി ഇ​രി​ക്കു​ന്ന​ത്.

അ​വി​ടെ ഇ​രു​ന്നു​കൊ​ണ്ട് ത​ന്‍റെ കാ​മു​ക​ന് ഉ​മ്മ കൊ​ടു​ക്കു​ന്ന​തും ഇ​ട​യ്ക്ക് അ​വി​ടെ നി​ന്നും എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​രെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​വ​രു​ടെ ബൈ​ക്ക് പി​ടി​ച്ച് വ​യ്ക്ക​ണ​മെ​ന്നും ഇ​നി അ​ത് വി​ട്ട് കൊ​ടു​ക്ക​രു​തെ​ന്നു​മാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നൊ​ക്കെ ഒ​രു മ​റ വേ​ണ്ടേ എ​ന്ന് ചോ​ദി​ക്കു​ന്ന വി​രു​ത​ന്മാ​രും കൂ​ട്ട​ത്തി​ലു​ണ്ട്. എ​ന്താ​യാ​ലും ക​മി​താ​ക്ക​ൾ​ക്കു​ള്ള പൊ​ങ്കാ​ല​യാ​ണ് ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ.

 

Related posts

Leave a Comment