പാലക്കാട്: മലന്പുഴ പാടലിക്കാടിൽ ബന്ധുക്കളായ യുവാവിനെയും പതിനാലുകാരിയായ വിദ്യാർഥിനിയെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കാളിപ്പാറ സ്വദേശി രഞ്ജിത്ത് (21), ധരണി (14) എന്നിവരാണ് മരിച്ചത്. ഇരുവരെയും മൂന്നുദിവസം മുന്പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും മലന്പുഴ പാടലിക്കാട് സ്വകാര്യ പറന്പിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചനയുണ്ട്.