ഒളിച്ചോടിയതിന്റെ പേരിൽ യുവാവിനും പെണ്‍കുട്ടിക്കും ക്രൂരമർദ്ദനം. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കെപി ദൊഡ്ഡി ഗ്രാമത്തിലാണ് സംഭവം. ഇരുപത് വയസുള്ളയാൾക്കൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇവിടേക്ക് കൂട്ടുക്കൊണ്ട് വന്ന ഇരുവരെയും ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൾക്കൊണ്ടും വടികൊണ്ടുമാണ് ഇരുവരെയും മർദ്ദിച്ചത്. ഇത് കണ്ട് കൊണ്ട് ജനക്കൂട്ടം കാഴ്ച്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഇതുവരെയും ഗ്രാമമുഖ്യനെതിരെ പരാതിയുമായി ആരും സമീപിച്ചില്ലെന്ന് ജില്ലാ പോലീസ് മേധാവി ബി. യേസുബാബു പറഞ്ഞു.
വനിത പോലീസിനെ അയച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടന്ന് കണ്ടെത്തിയാൽ പോക്സോയിൽ പെടുത്തി കേസ് രജിസ്ട്രർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.