സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും.
ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥയാണ് അവരുടേത്.
27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്.
ഒരു ക്ലൈന്റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു.
പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.
ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു.
ഡേറ്റിങ്ങിനും ഒഴിവുദിവസങ്ങളിലെ ആഘോഷങ്ങൾക്കുമുൾപ്പെടെ എല്ലാത്തിനും എഡ് കാമുകിക്കു പണം കൊടുക്കുന്നു.
തന്റെ കാമുകനു വേണ്ടതു സ്നേഹവും കരുതലും പിന്തുണയുമാണെന്ന് ഹന്ന. എഡിന്റെ എല്ലാ കാര്യങ്ങളിലും എന്റെ പിന്തുണയും ശ്രദ്ധയുമുണ്ട്.
അതവൻ ആഗ്രഹിക്കുന്നു. എന്റെ ശരീരം മാത്രമല്ല, മനസിനെയും അവൻ പൂർണമായും സ്നേഹിക്കുന്നു.
തങ്ങൾ ആത്മമിത്രങ്ങളാണ്. എഡ് ജോലി കഴിഞ്ഞു താമസസ്ഥലത്തു തിരിച്ചെത്തുന്പോൾ താനവന് ആശ്വാസമാകുന്നു.
എഡ് തന്നെ സാന്പത്തികമായി പിന്തുണയ്ക്കും. കണക്കു പറയാറില്ല, എത്ര വേണമെങ്കിലും ചെലവാക്കാൻ മടിയുമില്ല. ഇതുപോലൊരു കാമുകനെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും ഹന്ന.
സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി പോലും അവനിൽ മറ്റം കൊണ്ടു വരും. തങ്ങളുടേത് സാധാരണ ബന്ധമായിട്ടാണ് ആരംഭിച്ചത്.
പിന്നീട് സീരിയസായ ബന്ധത്തിലേക്കു വീഴുകയായിരുന്നു. ആദ്യമൊക്കെ പുറത്തുപോകുന്പോൾ മാത്രമാണ് അവൻ പണം തന്നിരുന്നത്. പിന്നീട് എല്ലാത്തിനും എഡ് തനിക്കു പണം നൽകിത്തുടങ്ങിയെന്നും ഹന്ന.
ഇപ്പോൾ വീടു നോക്കുന്നതു താനാണ്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധി വന്നാലും എഡിനെ ഉപേക്ഷിക്കില്ലെന്നും ഹന്ന വ്യക്തമാക്കുന്നു.