പെണ്‍കുട്ടിയെ ചൊല്ലി സുഹൃത്തുക്കള്‍ നടുറോഡില്‍ തമ്മില്‍തല്ലി! ബൈക്ക് അടിച്ചുതകര്‍ത്തു; ഒടുവില്‍…

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പെണ്‍കുട്ടിയെ ചൊല്ലി സുഹൃത്തുക്കളായ യുവാക്കള്‍ തമ്മിലടിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇരുവരും പ്രണയത്തിലായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയുമായി മടവൂര്‍ പാറയിലെത്തിയ യുവാവിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്ത് മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി യുവാവ് ബൈക്കില്‍ മടവൂര്‍ പാറ ജംങ്ഷനിലെത്തിയത്. ഇത് മറ്റേ സുഹൃത്ത് കണ്ടു. ഇയാള്‍ ഇരുവരെയും ചോദ്യം ചെയ്തു.

ഇത് വാക്കുതര്‍ക്കത്തിലേക്കും മര്‍ദ്ദനത്തിലേക്കും നയിക്കുകയായിരുന്നു. പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയതോടെ ഇടപെട്ട നാട്ടുകാര്‍ അക്രമാസക്തനായ യുവാവിനെ പിടിച്ചുവെച്ചു.

തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. 

Related posts

Leave a Comment