പൂന: ജീവനൊടുക്കാൻ ശ്രമിച്ച കാമുകിയെ ആശുപത്രിയിൽവച്ച് വിവാഹം കഴിക്കേണ്ടിവന്ന യുവാവ് ഇവിടെനിന്നും മുങ്ങി. പൂനയിലെ ചാകാനിലാണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതോടെയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായത്. ഇതോടെ യുവാവ് വിവാഹത്തിന് നിർബന്ധിതനാകുകയായിരുന്നു.
എന്നാൽ വിവാഹ ശേഷം കാമുകൻ ആശുപത്രിയിൽനിന്നും കടന്നുകളഞ്ഞു. കാമുകൻ മുങ്ങിയെന്നു മനസിലായ യുവതി ലൈംഗീകമായി പീഡിപ്പിച്ചെന്ന് പോലീസിൽ പരാതിയും നൽകി. സൂരജ് നൽവാഡെയെന്ന യുവാവാണ് കാമുകിയെ കബിളിപ്പിച്ച് ആശുപത്രിയിൽനിന്നും കടന്നുകളഞ്ഞത്. താഴ്ന്ന ജാതിയിൽപ്പെട്ട ആളായതിനാലാണ് തന്നെ വിവാഹം കഴിക്കാൻ സൂരജ് വിസമ്മതിച്ചതെന്ന് പെൺകുട്ടി പറയുന്നു.
പെൺകുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.