പയ്യന്നൂര്‍: ഒന്നിച്ചിരുന്ന് ഐസ്ക്രീം കഴിച്ചും മറ്റാരും കാണാതെ മുട്ടിയുരുമ്മി കിന്നാരം പറഞ്ഞും വര്‍ഷങ്ങളായി താലോലിച്ച് വളര്‍ത്തിയ പ്രണയം പെട്ടെന്ന് ഇല്ലാതായാൽ എങ്ങനെ സഹിക്കും.
മോഹനസ്വപ്നങ്ങള്‍ നല്കി പ്രണയത്തില്‍ മയക്കിക്കിടത്തി ഒടുവില്‍ പ്ലസ്ടുക്കാരിയായ കാമുകി തേച്ചിട്ടുപോയാല്‍ ആത്മഹത്യയല്ലാതെ മറ്റെന്താണ് വഴി.
വിവേകം വികാരത്തിന് വഴിമാറിയപ്പോള്‍ നമ്മുടെ കഥാനായകന് ചെയ്തതും അതുതന്നെയാണ്.
ഇന്നുപുലര്‍ച്ചെ രണ്ടേമുക്കാലോടെ കിഴക്കന്‍ മലയോര ഗ്രാമത്തിലാണ് സംഭവം. മണ്ണെണ്ണയുടെ മണവും ഞരക്കവും കരച്ചിലും കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ നമ്മുടെ കഥാനായകന് അവശനിലയിലായിരുന്നു.
കയ്യിലും കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ബ്ലേഡ്കൊണ്ട് വരഞ്ഞുകീറിയിട്ടുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ കിട്ടുന്ന റേഷന്‍ മണ്ണെണ്ണ ഒരുകുപ്പിയില്‍ നിറച്ച് സൂക്ഷിച്ചുവെച്ചതായിരുന്നു.
അതില്‍ കാല്‍ഭാഗം മാത്രമേ അവശേഷിച്ചിട്ടുള്ളു. ഉടന്‍ സമീപത്തെ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.
ജീവന് തിരിച്ചുകിട്ടിയപ്പോഴാണ് ജീവനെപ്പോലെ സ്നേഹിച്ചവള്‍ മറ്റൊരു പുളിങ്കൊമ്പുകണ്ടപ്പോള് ഇവനെ തേച്ചിട്ടുപോയ വിവരമറിഞ്ഞത്.
കഴിഞ്ഞ ദിവസം കാമുകി ഈ ബന്ധം തുടരാന്‍ കഴിയില്ലെന്നുംഎന്നെ സഹോദരിയായി കാണണമെന്നും പറഞ്ഞതാണ് യുവാവിനെ ഈ ഗതിയിലാക്കിയത്.
അവളില്ലാതെ ജീവിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു കഷ്ടപ്പെട്ട് മുക്കാല്കുപ്പി മണ്ണെണ്ണ കുടിച്ചതും ശരീരം മുഴുവന്‍ മുറിവേല്‍പ്പിച്ചതും.ബോധം തിരിച്ച് കിട്ടിയപ്പോഴാണ് തന്നെനോക്കി കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയേയും മറ്റുള്ളവരേയും കണ്ടത്.