ബോളിവുഡ് ചിത്രം ലസ്റ്റ് സ്റ്റോറീസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരണ്‍ ജോഹർ എന്നിവർ സംവിധാനം ചെയ്ത നാല് ചെറു സിനിമകളടങ്ങിയതാണ് ലസ്റ്റ് സ്റ്റോറീസ്. മനീഷ കൊയ്രാള, കിയാര അദ്വാനി, രാധിക ആപ്തെ, ഭൂമി പഡ്നേക്കർ എന്നിവരായിരുന്നു സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.
സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നന്ദിനി റെഡ്ഡി, തരുണ്‍ ഭാസ്കർ, സങ്കൽപ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവർ നാല് ഭാഗങ്ങൾ സംവിധാനം ചെയ്യും. നന്ദിനി റെഡ്ഡി ഒരുക്കുന്ന ആദ്യ ഭാഗത്ത് അമല പോളാണ് നായിക. ജഗപതി ബാബുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.