കല്യാണത്തിന് നാടടച്ച് വിളിക്കുകയെന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള കാര്യമാണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യും.
എത്ര ചെറിയ കല്യാണത്തിനു പോലും 100 പേരെങ്കിലും ഉണ്ടാവും. എന്നാല്‍ പാശ്ചാത്യലോകത്ത് വിവാഹം അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയാവും മിക്കവാറും നടത്തുക.
എന്നാല്‍ അടുത്തിടെ ഒരു വരന് തന്റെ വിവാഹത്തിന് വെറും മൂന്ന് പേരെയാണ് ക്ഷണിക്കാന്‍ തീരുമാനിച്ചത്.
വരന്റെ ആ തീരുമാനം മാറ്റാന്‍ കൂട്ടാക്കത്തതിനെത്തുടര്ന്ന് അയാളുടെ സുഹൃത്തുമായി അക്കാര്യത്തില്‍ തര്‍ക്കമുണ്ടായതായാണ് വാര്‍ത്ത.
തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയ മൂന്ന് പേരില്‍ ഏറ്റവും പ്രധാനിയായ തന്റെ കൂട്ടുകാരന് അവന്റെ ജീവിത പങ്കാളിയെ കൂടെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞതായാണ് റെഡിറ്റില്‍ ഒരാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ പ്രതിശ്രുത വധുവും താനും ഈ വര്‍ഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പരമ്പരാഗത വിവാഹരീതികള്‍ ഇഷ്ടപ്പെടുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് നടുവില്‍ ശ്രദ്ധാകേന്ദ്രമാകുന്നതില്‍ താല്പര്യമില്ലെന്നും അജ്ഞാതനായ ആ റെഡിറ്റ് ഉപയോക്താവ് അയാളുടെ പോസ്റ്റില്‍ വിശദീകരിച്ചു.
അവര്‍ വിവാഹിതരാകുന്നതിന്റെ പ്രധാന കാരണം ”അവര്‍ പരസ്പരം സ്നേഹിക്കുന്നു എന്നത് മാത്രമാണെന്നും , അവരുടെ സ്നേഹം മറ്റുള്ളവരോടല്ല ‘ എന്നും പോസ്റ്റില്‍ അയാള്‍ പറയുന്നുണ്ട്.
ധാരാളം ആളുകളെ വിളിച്ച് കൂട്ടി പരമ്പരാഗതമായ രീതിയില്‍ ഒരു കല്യാണം നടത്താന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
”അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും ഓരോ വ്യക്തിയെ മാത്രമേ ഞങ്ങളുടെ വിവാഹത്തിന് ക്ഷണിക്കൂ എന്ന് തീരുമാനിച്ചു. എന്റെ പ്രതിശ്രുതവധു ക്ഷണിച്ചത് മരിയയെ ആണ്, ഞാന്‍ ക്ഷണിച്ചത് ഫെഡറികിനെയുമാണെന്ന് അയാള്‍ പറഞ്ഞു.
കൂടാതെ മരിയയുടെ അടുത്ത സുഹൃത്തായ കിമ്മും വിവാഹത്തില്‍ പങ്കെടുക്കും. അത് ഫോട്ടോകള്‍ എടുക്കാന്‍ വേണ്ടിയാണ്. അങ്ങനെ മൊത്തത്തില്‍ വിവാഹചടങ്ങില്‍ അഞ്ച് പേര് ഉണ്ടാകും.
എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ പ്രശ്നം, ഫെഡറിക്കിന്റെ ജീവിതപങ്കാളിയായ റോജറിനെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്രെ.
റോജര്‍ പറയുന്നത് ഫെഡറകിനെ ക്ഷണിക്കാത്ത ഒരു വിവാഹത്തിന് തന്നെ ക്ഷണിച്ചാല്‍ ഒരുകാരണവശാലും ഞാന്‍ പോകില്ല, ഫെഡറിക്കും അത് തന്നെ ചെയ്യുമെന്നാണ് കരുതുന്നത് എന്നുമാണ്.
അതുകൊണ്ട് തന്നെ ഫെഡറിക്ക് വിവാഹത്തില്‍ പങ്കെടുക്കില്ല എന്നാണ് പറയുന്നത്.
എന്നാല്‍ വധൂവരന്മാരെ സംബന്ധിച്ച് അവരുടെ വിവാഹത്തില്‍ കൂടുതല്‍ ആളുകളുടെ ആവശ്യമില്ല എന്നതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.
മൂന്ന് പേരെ തിരഞ്ഞെടുത്തത് തന്നെ വളരെയധികം ആലോചിച്ച ശേഷമാണ്. സ്വന്തം കുടുംബങ്ങളെ പോലും വിവാഹത്തിന് ക്ഷണിച്ചിട്ടില്ല.
വിവാഹത്തിനായുള്ള തങ്ങളുടെ നിലവിലെ പദ്ധതിയും തീരുമാനവും മാറ്റാനോ റോജറിനെ കൂടെ ക്ഷണിക്കാനോ തയ്യാറല്ലെന്ന് അവര്‍ ഫെഡറിക്കിനോടും റോജറിനോടും വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ തീരുമാനത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് ചോദിച്ചാണ് വരന് ഒരു നീണ്ട പോസ്റ്റ് റെഡിറ്റില്‍ ഇട്ടതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.