പ്രണയത്തിന്റെ മനോഹരമായ അടയാളമാണ് താജ്മഹൽ. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രണയമാണ് താജ് മഹൽ പണിയുവാനുള്ള കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
മുംതാസിന്റെ മരണത്തിനു ശേഷമാണ് താജ്മഹലിന്റെ പണി തുടങ്ങിയത്. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു.
പിന്നീടാണ് ഇതിനു ചുറ്റും ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പണിതീർത്തത്.
ഭാര്യക്ക് പ്രണയ സമ്മാനമായി ഈഫൽ ടവറിന്റെ മോഡൽ നിർമിച്ച് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ലണ്ടൻ സ്വദേശിലെ സസെക്സ് സ്വദേശിയായ നിക്ക് ചാർമാൻ.
വിവാഹശേഷം ഹണിമൂൺ യാത്രയുടെ ഭാഗമായി 1995ൽ നിക്കും ഭാര്യ ബെർണിയും ഈഫൽ ടവർ സന്ദർശിക്കാൻ പോയിരുന്നു.
ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് വീണ്ടും ഈഫൽ ടവർ കാണാൻ പോകാൻ ഇരുവരും പദ്ധതിയിട്ടിരുന്നു.
എന്നാൽ കോവിഡ് മഹാമാരികാരണം യാത്ര മുടങ്ങിയ ഇതോടെയാണ് ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ നിക്ക് ഈഫൽ ടവറിന്റെ മോഡൽ നിർമാണം തുടങ്ങിയത്.
വീടിന്റെ അടുത്തുള്ള ഷെഡിൽ രഹസ്യമായിട്ടായിരുന്നു ടവർ നിർമാണം.
ഒടുവിൽ പണി പൂർത്തിയാകാറായപ്പോൾ ഷെഡ് വൃത്തിയാക്കാൻ എത്തിയ ബെർണി ടവർ നിർമാണം കൈയോടെ പിടികൂടി.
ടവർ കണ്ടപ്പോൾ താൻ ആശ്ചര്യപ്പെട്ടെന്ന് ബൈർണി പറഞ്ഞു. നിക്ക് നിർമിച്ച ഈഫൽ ടവറിന് 22 അടി ഉയരമുണ്ട്.
മൂന്നു മാസമെടുത്തു പണി പൂർത്തിയാവാൻ. വീടിന്റെ മുന്പിലെ പൂന്തോട്ടത്തിലാണ് ടവർ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യൂതിദീപങ്ങൾ കൊണ്ട് ടവർ അലങ്കരിച്ചിട്ടുണ്ട്.
ടവർ കാണാൻ നിരവധി ആളുകളാണ് എത്തുന്നതെങ്കിലും ടവർ എത്രയും വേഗം മാറ്റണമെന്നാണ് സസെക്സ് കൗൺസിൽ അധികൃതരുടെ നിലപാട്.
ടവർ വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് നിക്കിന്റെ തീരുമാനം.