കോട്ടയം: കെഎസ്ആർടിസിയുടെ ലോ ഫ്ളോറുകൾ വരും വാരങ്ങളിൽ കട്ടപ്പുറത്തു കയറും. ലോ ഫ്ളോറിനു പാകമായ ടയറുകളൊന്നും ഡിപ്പോകളിൽ സ്റ്റോക്കില്ല. മറ്റ് ബസുകളുടെ ടയറുകളെക്കാൾ വലുപ്പമുള്ള ടയറുകളാണ് ലോ ഫ്ളോർ ബസുകളുടേത്.
നിലവിൽ വരുമാനം കുറവുള്ള ബസുകളുടെ ടയറുകൾ ഊരി മെച്ചപ്പെട്ട കളക്ഷനുള്ള ബസുകളിൽ ഇട്ടാണ് സർവീസ് തുടരുന്നത്. വിവിധ ഡിപ്പോകളിലായി ജില്ലയിൽ 35 ലോ ഫ്ളോറുകളാണുള്ളത്.ലോ ഫ്ളോറിനുള്ള ടയർ കടം നൽകാൻ ടയർ കന്പനികൾ തയാറല്ലാത്ത സാഹചര്യത്തിൽ അടുത്തയാഴ്ച ആറു ബസുകളുടെ ഓട്ടം നിലയ്ക്കും.