കൊച്ചി: അന്തരിച്ച സിപിഎം നേതാവും പിതാവുമായ എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദിച്ചെന്നു കാണിച്ച് മകള്‍ ആശ ലോറന്‍സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വോളണ്ടിയര്‍മാരാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും സി.എന്‍. മോഹനനും ലോറന്‍സിന്റെ മകന് എം.എല്‍. സജീവനും സഹോദരി ഭര്‍ത്താവ് ബോബനും മര്‍ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു.
പരാതി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറിയെന്നും ഉടന്‍ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.എം.എം. ലോറന്‍സിന്റെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അദേഹത്തിന്റെ മക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ ഇന്ന് ഹിയറിംഗ് നടക്കും.
എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥാണ് മൂന്നുമക്കളെയും ഹിയറിംഗിന് വിളിച്ചിരിക്കുന്നത്.