കടുത്തുരുത്തി: സംസ്ഥാന പാതയുടെ ഭാഗമായ കുറുപ്പന്തറ-കല്ലറ റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. റോഡ് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു.
കുറവിലങ്ങാട്-ആലപ്പുഴ മിനി ഹൈവേയില്‍ ഉള്‍പ്പെടുന്ന റോഡാണിത്. കുറുപ്പന്തറ കവല മുതല്‍ കല്ലറ വരെയുള്ള ഒമ്പത് കിലോമീറ്ററോളം വരുന്ന റോഡ് പലയിടങ്ങളിലായി തകര്‍ന്നു കിടക്കുകയാണ്.
കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന്, കടവ് ഭാഗം, ലക്ഷംകവല, മാന്‍വെട്ടം, തച്ചേരിമുട്ട്, പുത്തന്‍പള്ളി, കളമ്പുകാട്, എസ്ബിഐ ജംഗ്ഷന് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.
മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു വള്ളം കളി നടത്താവുന്ന സ്ഥിതിയാണ്. റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാത്തതും റോഡ് തകരാന്‍ കാരണമാകുന്നുണ്ട്. സര്‍വീസ് ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്.
സ്കൂള്‍-കോളജ് വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ കാല്‍നടയായി ഉള്‍പെടെ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
ആലപ്പുഴയിലേയ്ക്ക് നിര്‍മാണ സാമഗ്രികളുമായി പോകുന്ന ടോറസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നു പോകുന്നത്.
വാഹന തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും റോഡ് പുനര്‍ നിര്‍മിക്കാനോ ആധുനിക നിലവാരത്തിലുള്ള ടാറിംഗ് നടത്താനോ യാതൊതുവിധ ശ്രമവും പൊതുമരാമത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.