കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
1,810 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
സെപ്റ്റംബറില്‍ 39 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 157 രൂപ 50 പൈസയാണ് വര്‍ധിച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.