ഒഴിവായത് വൻദുരന്തം; സിഗ്നലിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗ്യാ​സ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു


പു​ത്തൂ​ർ (​തൃ​ശൂ​ർ): ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ സിഗ്നലിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള്ള​റ്റ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി ഇ​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു.

ബു​ള​റ്റ് ലോ​റി​യു​ടെ പ്ര​ഷ​ർ ഗേ​ജ് പൊ​ട്ടി​യാ​ണ് നേ​രി​യ തോ​തി​ൽ ഗ്യാ​സ് ചോ​ർ​ന്ന​ത്. ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ഗ്യാ​സ് ചോ​ർ​ച്ച അ​ട​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സംഭവമു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തുനി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും.

സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള​റ്റി​ന്‍റെ പി​റ​കി​ൽ വാ​ഹ​ന​ങ്ങൾ ​ക​യ​റ്റിക്കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗ്യാ​സ് ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ബു​ള്ള​റ്റ് ടാ​ങ്ക​ർ വെ​ള്ളം ഒ​ഴി​ച്ച് ത​ണു​പ്പി​ച്ച ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​റി​ന​കം ഫ​യ​ർ​ഫോ​ഴ്സ് ഗ്യാ​സ് ചോ​ർ​ച്ച അ​ട​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് തൃ​ശൂ​ർ യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​ഹ​രി​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​മാ​ണ് ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment