ഭോപ്പാൽ: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രണ്ടു മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം വീട്ടമ്മ ജീവനൊടുക്കി.
മധ്യപ്രദേശിലെ ചത്തര്പുരിലാണ് സംഭവം. കിണറ്റില്‍ വീണ ഒരു കുട്ടി മരിച്ചു.
33കാരിയായ യുവതിയും ഇവരുടെ 10വയസുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഭര്‍ത്താവിന്റെ അമ്മ ഇവരുടെ മൊബൈല്‍ ഫോണ്‍ മാറ്റി വച്ചിരുന്നു.
ഇതേചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവതി രണ്ട് പെണൺക്കളെയും കിണറ്റിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷം ജീവനൊടുക്കുകയായിരുന്നു.
കിണറ്റില്‍ വീണ കുട്ടികളെ പ്രദേശവാസികള്‍ രക്ഷിച്ചുവെങ്കിലും 10 വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു.
നാല് വയസുള്ള ഇവരുടെ ഇളയ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.