കൊച്ചി: മെക്സിക്കോയില്‍ നിന്നും കൊച്ചിയിലേക്ക് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കടത്തിയ ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. കഴിഞ്ഞമാസം 29നാണ് എറണാകുളം ഫോറിന് പോസ്റ്റോഫീസില്‍ എല്‍എസ്ഡി ബ്ലോട്ടുകള്‍ പാഴ്സലായി എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് കണ്ടോള് ബ്യൂറോ നടത്തിയ പരിശോധനയിലാണ് എല്എസ്ഡികള് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടവന്ത്രയിലെ അപാര്ട്മെന്റില്നിന്നും ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി. പാഴ്സല്‍ പിടിച്ചെടുത്ത ശേഷം നടത്തിയ അന്വേഷണത്തില്‍ ഇവ കേരളത്തിലേക്ക് എത്തിച്ചവരെ കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഇവരുണ്ടായിരുന്ന അപ്പാര്‍ട്മെന്റിലേക്ക് പാഴ്സല്‍ എത്തിച്ചു.
പാഴ്സല്‍ കൈപ്പറ്റിയ വ്യക്തി, ഇയാളുടെ കൂട്ടാളി, ഡച്ച് പൗരന് എന്നിവരെ ഉടന്‍ പിടികൂടുകയായിരുന്നു. പിടികൂടിയവരെ ചോദ്യം ചെയ്തവരില്‍നിന്നും എല്‍എസ്ഡിയുടെ ഉറവിടം, ഇടപാടുകള്‍ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.