കൊച്ചി: നഗരത്തില്‍ യുവാക്കളില്‍നിന്നു നിരോധിത ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് സ്വന്തം ആവശ്യത്തിന്.
ബംഗളൂരുവില്‍നിന്നു സ്വന്തം ഉപയോഗത്തിനാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങിയതെന്നാണു പ്രതികള്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്.
നഗരത്തിലും സമീപ പ്രദേശങ്ങളിലും യുവാക്കളിലടക്കം മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നു അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് യുവാക്കള്‍ നടത്തിയിരുന്നത്.
എറണാകുളം ചിറ്റൂര്‍ സ്വദേശികളായ റോഷന് ഷാലിന്‍ (20), ഡെനില്‍ (20), ചേരാനെല്ലൂര്‍ സ്വദേശിയായ എല്വിന് ജോസ് (23) എന്നിവരെയാണു കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും എറണാകുളം സെന്‍ട്രല്‍ പോലീസും ചേര്‍ന്നു പിടികൂടിയത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അതിനിടെ, മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് അധികൃതര്‍.
മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9995966666 എന്ന വാട്സ്അപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയി അറിയിക്കാം.
കൂടാതെ നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പറിലേക്കോ അറിയിക്കാമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.