പൃഥ്വിരാജ് സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരാധകര്‍ക്ക് അത്ഭുതമാകുന്നു. നൂറിലേറെ കാറുകളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഒരു രംഗത്തില്‍ അഭിനയിക്കാന്‍ ലാലിനൊപ്പം എത്തിയത്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന് പൃഥ്വിരാജ് തന്നെയാണ് ഈ രംഗവും മുന്നില്‍ നിന്ന് പകര്‍ത്തുന്നത്.
15 ദിവസമായി ചിത്രീകരണം തുടരുന്ന ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്. പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടന് നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന് എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.