ന്യൂയോര്‍ക്ക്: ശാസ്ത്ര ലോകത്തില്‍ അദ്ഭുത പ്രതിഭയായി മാറി 108 ദിവസം ജീവിച്ച് പുതിയ റിക്കാര്‍ഡിട്ട ലക്കി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇരട്ട തലയും നാലു കണ്ണും ഉള്ള പശുക്കിടാവ് ഓര്‍മയായി. ടെയ്‌ലര്‍ കൗണ്ടിയില്‍ മെക്കാബി കുടുംബത്തിലാണ് ലക്കി പിറന്നു വീണത്. ദൈവാനുഗ്രഹം വീട്ടില്‍ ഉണ്ടായി എന്ന് പറഞ്ഞു ലക്കി എന്ന് പേരാണ് ഇവര്‍ നല്‍കിയത്.
ജനുവരി രണ്ടിന് ലക്കി ചാകുന്നതിനു മുന്‍പ് 10 മിനിറ്റ് നേരം പ്രത്യേക ശബ്ദം പുറപ്പെടുവിച്ചതായി അധ്യാപിക കൂടിയായ ബ്രാന്‍ഡി മെക്കാബി പറഞ്ഞു. ലക്കിയുടെ ചികിത്സക്കായി പിറന്നു വീണ അന്നു മുതല്‍ ആയിരക്കണക്കിനു ഡോളറാണു മൃഗസ്‌നേഹികള്‍ സംഭാവന നല്‍കിയത്. ഉണ്ടാകുന്നതിനു മുന്‍പ് സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കും വിധേയമായിരുന്നു.
നൂറു കണക്കിനാളുകളാണ് ലക്കിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. 2016 സെപ്റ്റംബറില്‍ ജനിച്ചു 108 ദിവസം ജീവിച്ചുവെന്നത് അദ്ഭുതകരമാണെന്ന് വെറ്റിനറി ഡോക്ടറന്മാര്‍ പറയുന്നു. സാധാരണ രണ്ടോ മൂന്നോ ദിവസമാണ് ആയുസ്. ഇതിനു മുമ്പ് ഇതുപോലെയുള്ള പശു കിടാവ് 40 ദിവസം ജീവിച്ചിരുന്നുവെന്നതാണ് റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ലക്കിയുടെ പേരില്‍ ലഭിച്ച സംഭാവനകള്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഉടമസ്ഥര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍