ഭാഗ്യമെന്നാണോ അതോ അത്ഭുതകരമെന്നാണോ ഈ സംഭവത്തെ വിളിക്കേണ്ടത്? എന്താണ് സംഭവമെന്നല്ലേ? പറയാം. ഞായറാഴ്ച പൊതുവേ എല്ലാവരും അവധിദിവസം ആഘോഷിക്കുന്ന മൂഡിലായിരിക്കും.
പുറത്തുനിന്നുള്ള ഭക്ഷണം, വിനോദ കേന്ദ്രങ്ങളിലെ കറക്കം തുടങ്ങി പല കാര്യങ്ങളും ആളുകൾ പ്ലാൻ ചെയ്തിട്ടുണ്ടാവും .ആന്റിറിയോ പട്ടണത്തിന് സമീപമുള്ള കടൽത്തീരത്ത് ഞായറാഴ്ചകളിൽ വലിയ തിരക്കാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കടൽത്തീരത്ത് മാതാപിതാക്കൾക്കൊപ്പമെത്തിയതായിരുന്നു ആ അഞ്ചുവയസി. വലിയ കുതിരയുടെ ആകൃതിയിലുള്ള കാറ്റ് നിറച്ച പ്ലാസ്റ്റിക്ക് കളിപ്പാട്ടത്തിൽ കളിക്കുകയായിരുന്നു കുട്ടി. മാതാപിതാക്കളാകട്ടെ കാഴ്ചകൾ ആസ്വദിക്കുന്ന തിരക്കിലും.
അല്പസമയം കഴിഞ്ഞപ്പോഴാണ് മാതാപിതാക്കൾ ഒരു കാര്യം ശ്രദ്ധിക്കുന്നത്. കുട്ടിയെ കാണാനില്ല. ചുറ്റും പരതിയ മാതാപിതാക്കൾ ആ കാഴ്ചകണ്ട് ഞെട്ടി.
തീരത്ത് നിന്ന് അര മൈൽ അകലെയായി കടലിൽ കുട്ടി കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടം ഒഴുകി നടക്കുന്നു. അതിൽ മുറുകെ പിടിച്ച് കുട്ടിയിരിക്കുകയാണ്. കടലിലെ ഒാളത്തിൽ കളിപ്പാട്ടം ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഒാളത്തിന്റെ ശക്തികൂടിയാണ് കളിപ്പാട്ടം മറിയും.
മാതാപിതാക്കൾ അവിടെയുണ്ടായിരുന്ന ഫെറിക്കാരെ വിവരമറിയിച്ചു. ഫെറിയിലെ ജോലിക്കാർ കടലിൽ എത്തി കുട്ടിയുടെ അടുത്തേക്ക് സാവധാനം എത്തി.
സൂക്ഷിച്ച് കുട്ടിയെ ഫെറിയിൽ കയറ്റി മാതാപിതാക്കളെ ഏൽപ്പിച്ചു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഫെറിയിലെ ഒരാൾ ചിത്രീകരിച്ചിരുന്നു. ഇപ്പോൾ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
https://www.youtube.com/watch?v=nEy12DO5VBc