ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം. ഭാര്യയുടെ ചാരിത്രശുദ്ധിയില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ നിരീക്ഷിക്കാന്‍ ബെഡ്റൂമില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. താനില്ലാത്തപ്പോള് ഭാര്യ ആരെയെങ്കിലും വിളിച്ചുവരുത്തുന്നുണ്ടൊയെന്ന് അറിയുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഭര്‍ത്താവ് ഞെട്ടി. സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കണ്ടത്. കട്ടിലില്‍ ഇരിക്കുന്ന കുഞ്ഞിനെ അമ്മ ദേഹത്ത് അടിക്കുന്നതും കഴുത്ത് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞിന്റെ പിതാവ് വ്യക്തമാക്കി.