കഴിഞ്ഞ 42 വര്‍ഷമായി നരവംശ ശാസ്ത്രജ്ഞര്‍ ചോദിക്കുന്ന ചോദ്യമാണ് ലൂസി എങ്ങനെയാണ് മരിച്ചത് എന്നത്. എത്യോപ്യയിലെ അവാഷ് താഴ്‌വരയില്‍നിന്ന് 1974 നവംബര്‍ 24ന് കണെ്ടത്തിയ ഓസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസ് അസ്ഥികൂടത്തിന്റെ (ഫോസിലിന്) ശാസ്ത്രനാമമാണു ലൂസി (അഘ 2881). മനുഷ്യന്റെ പൂര്‍വികരോ പൂര്‍വികരുമായി ബന്ധമുള്ളതോ ആണെന്നു കരുതുന്നതിനാല്‍ ഹോമിനിന്‍ (വീാശിശി) ആയി കണക്കാക്കപ്പെടുന്ന ലൂസി, 32 ലക്ഷം വര്‍ഷം മുമ്പാണു ജീവിച്ചിരുന്നതെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.
പക്ഷേ, ലൂസി എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നാലു പതിറ്റാണ്ടിലേറെക്കാലമായി ശാസ്ത്രജ്ഞരെ വലച്ചിരുന്ന ആ ചോദ്യത്തിന് ഉത്തരവുമായി ഓസ്റ്റിനിലെ നരവംശ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ഗവേഷകരാണു ലൂസിയുടെ മരണകാരണം കണെ്ടത്തിയത്. മരത്തില്‍നിന്നുള്ള വീഴ്ചയിലാവാം ലൂസിയുടെ മരണമെന്നാണു ഗവേഷകരുടെ കണെ്ടത്തല്‍.
ഇതുവരെ കണെ്ടത്തിയതില്‍വച്ച് 40 ശതമാനത്തോളം അസ്ഥികൂടവും കേടുപറ്റാത്ത രീതിയിലാണ് ലൂസിയുടെ ഫോസില്‍ കണെ്ടത്തിയത്. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീയുടെ അസ്ഥികൂടം എത്യോപ്യയിലെ ദേശീയമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായിരുന്ന ഡൊണാള്‍ഡ് ജോണ്‍സണും ബിരുദ വിദ്യാര്‍ഥിയായിരുന്ന ടോം ഗ്രേയും ചേര്‍ന്നാണ് ലൂസിയുടെ ഫോസില്‍ കണെ്ടത്തിയത്.
ലൂസി കൂടുതല്‍ സമയവും മരത്തിലാവാം ജീവിച്ചിരുന്നതെന്നാണ് പുതിയ ഗവേഷക സംഘത്തിന്റെ നിഗമനം. ലൂസിയുടെ കൈകളുടെ നീളക്കൂടുതലാണ് ഈ നിഗമനത്തിലേക്കെത്തിച്ചേരാനുള്ള പ്രധാന കാരണം. നീളം കൂടിയ കൈകള്‍ വളരെ വേഗത്തിലും എളുപ്പത്തിലും മരത്തില്‍ കയറാന്‍ സഹായിച്ചിരുന്നുവത്രേ. എന്തായാലും പുതിയ ഗവേഷണ ഫലത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള നരവംശ ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തുവരികയാണ്. അസ്ഥികൂടം സൂക്ഷ്മപരിശോധന നടത്തിയതില്‍നിന്ന് ഇടതു കാല്‍മുട്ടിലും അരക്കെട്ടിലും പൊട്ടലുകള്‍ കണെ്ടത്തി. കൂടാതെ വാരിയെല്ലിലും ഒടിവുകളുണ്ട്. ഇത് ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ സംഭവിക്കുന്നതിനു സമാനമാണെന്നാണ് ഗവേ ഷകരുടെ വാദം. ഏകദേശം 40 അടി ഉയരത്തില്‍നിന്നാണ് വീണതെന്നും ലൂസിയുടെ ശരീരം നിലത്ത് ഇടിക്കുമ്പോള്‍ മണിക്കൂറില്‍ 35 മൈല്‍ വേഗമുണ്ടായിരുന്നുവെന്നും പഠനം പറയുന്നു.