ലൂക്കായിലെ ചുംബനരംഗങ്ങൾ ഡിവിഡിയിൽ നിന്നും ഒഴിവാക്കിയതിൽ വേദനപങ്കുവച്ച് സംവിധായകൻ അരുണ്‍ ബോസ്. സെൻസർ ബോർഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ രംഗം എന്തിന് ഡിവിഡിയിൽ നിന്നും ഒഴിവാക്കിയെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലാണ് അരുണ്‍ ബോസ് തന്റെ വിഷമം പങ്കുവച്ചത്.
വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് ഈ ലിപ്പ്ലോക്ക് രംഗമെന്നും നിങ്ങൾ അത് ഒരിക്കലും മുറിച്ചുമാറ്റരുതെന്നാണ് സെൻസർ ബോർഡ് അംഗങ്ങൾ വരെ പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു. ഇത് ലൂക്ക, നിഹാരികയുടെ ഇമോഷണലായ നിമിഷമാണെന്നും അതിൽ ഒരു ശതമാനം പോലും ലസ്റ്റ് ഇല്ലെന്നും സംവിധായകൻ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം