സുലൈഖ മൻസിൽ സിനിമയിൽ പ്രണയ ഗാനത്തിന് ഡാൻസ് ചെയ്യുന്ന ലുക്ക്മാനെ കണ്ട് തനിക്ക് ക്രഷ് തോന്നിയെന്ന് പറയുകയാണ് ഹോം ഉൾപ്പെടെയുള്ള സിനിമകളിൽ നായിക വേഷം ചെയ്ത ദീപ തോമസ്.
സുലൈഖ മൻസിൽ എന്ന സിനിമയിൽ എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ.. എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. ആ പാട്ടിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ സെറ്റിലുണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോൾ ലുക്മാന്റെ ഡാൻസും ഗ്രെയ്സും കണ്ടശേഷം അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എനിക്ക് ഈ പുള്ളിക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നത്. അതെന്റെ വലിയൊരു ആഗ്രഹമായിരുന്നു.
പെരുമാനി സിനിമ എനിക്ക് കിട്ടിയപ്പോൾ എന്റെ ഡ്രീം കം ട്രൂ മൊമന്റായി അത് മാറി. എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ഒരു ആക്ടർ കൂടിയാണ് ലുക്മാൻ. അന്ന് ആ ഷൂട്ട് നടക്കുമ്പോൾ എല്ലാ പെണ്ണുങ്ങളും അവിടെ വായും പൊളിച്ച് ഇരിക്കുകയായിരുന്നു. പിന്നീടാണ് എനിക്ക് മനസിലായത് എല്ലാവരും ലുക്മാനെ വായിനോക്കി കൊണ്ടിരിക്കുകയാണെന്ന് എന്ന് ദീപ തോമസ്.