വീട്ടമ്മയുടെ ശബ്ദം വീടിനകത്തു മാത്രം ഒതുങ്ങേണ്ടതല്ല ! കല്യാണവീട്ടില്‍ വീട്ടമ്മ പാടിയ താരാട്ടുപാട്ടിന്റെ വീഡിയോ തരംഗമാവുന്നു; സംഭവം തകര്‍ത്തെന്ന് സോഷ്യല്‍ മീഡിയ

താരാട്ടുപാട്ടുകള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ്. മലയാള സിനിമയിലെ താരാട്ടുഗാനങ്ങളില്‍ ഒന്നാംനിരയില്‍ നില്‍ക്കുന്ന പാട്ടാണ് ”കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ”. നൊമ്പരവും മാതൃത്വവും ഒരുപോലെ തുളുമ്പുന്ന വരികള്‍. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം നമ്മുടെ ഹൃദയത്തിലുണ്ടാകും. പലരും ഈ മനോഹര ഗാനം ആലപിക്കുന്നതു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വീട്ടമ്മയുടെ ആലാപനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

നൈറ്റി അണിഞ്ഞ് വിവാഹത്തലേന്നുള്ള പരിപാടിയില്‍ ഗാനം ആലപിക്കുകയാണ് ഈ വീട്ടമ്മ. അതി മനോഹരമായ ആലാപനം. വേഷത്തിലും ഭാവത്തിലും എല്ലാം വീട്ടമ്മയെങ്കിലും ഈ ശബ്ദം വീടിനകത്തു മാത്രം ഒതുങ്ങേണ്ടതല്ലെന്നാണ് വിഡിയോ കാണുന്നവരുടെ പ്രതികരണം. എന്തായാലും ചേച്ചി കലക്കി എന്നാണ് ആസ്വാദകര്‍ പറയുന്നത്. ഇവര്‍ ആരാണോ എവിടത്തുകാരിയാണെന്നോ അറിയില്ല. പക്ഷേ, പാട്ടു ഗംഭീരമാണെന്നു ഒറ്റത്തവണ കേട്ടാല്‍ തന്നെ വ്യക്തം. അഞ്ചരലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ യൂട്യൂബില്‍ കണ്ടത്.

Related posts