കൊളംബൊ: ലുലു ഗ്രുപ്പ് ശ്രീലങ്കയിലും പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ ഭക്ഷ്യ-സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം “യാസ് ലങ്ക പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ കൊളംബൊയ്ക്കടുത്ത് കഡുനായകെ എക്സ്പോര്ട് പ്രോസസിംഗ് സോണിലാണ് ആരംഭിച്ചിട്ടുള്ളത്.
ശ്രീലങ്കന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഖാല ഗജേന്ദ്ര രത്നായകയാണ് ഉദ്ഘാടനം ചെയ്തത്. വ്യവസായ-കൃഷി വകുപ്പ് മന്ത്രിമാര്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി, ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ചെയര്മാന്, ഡയറക്ടര്‍മാരായ എം.എ.സലീം, എ.വി. ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരുമായി യൂസഫലി കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുവദിച്ച 10 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സംസ്കരണശാല അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഭക്ഷ്യ സംസ് കരണ രംഗത്തു ശ്രീലങ്കയി ലെ ഏറ്റവും വലിയ കേന്ദ്രമാണിത്. ശ്രീലങ്കയില്‍ നിന്ന് ഉന്നത നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി ലുലു ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് യൂസഫലി പറഞ്ഞു.