കൊച്ചി: കൊച്ചിയിലെ ലുലു മാളിൽ യുവതിക്കുനേരെ അശ്ളീല പ്രദർശനം നടത്തിയ ആളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
യുവാവ് അശ്ളീല പ്രദർശനം നടത്തിയതായി കാട്ടി ആലപ്പുഴ സ്വദേശിനിയാണു പോലീസിൽ പരാതി നൽകിയത്. ക്രിസ്മസ് ദിനത്തിൽ മാളിലെ രണ്ടാം നിലയിൽവച്ചു യുവാവ് അശ്ളീല ആംഗ്യം കാട്ടിയെന്നാണു പരാതിയിൽ പറയുന്നത്.
നേരത്തെ, ഇതേ ലുലു മാളിൽവച്ച് മലയാള നടിക്കു നേർക്ക് അപമാനശ്രമമുണ്ടായതു വാർത്തയായിരുന്നു. മലപ്പുറം സ്വദേശികളായ യുവാക്കൾ സംഭവത്തിൽ അറസ്റ്റിലായി.
പ്രതികൾക്കു മാപ്പുനൽകാൻ നടി തയാറായെങ്കിലും കേസുമായി പോലീസ് മുന്നോട്ടുപോവുകയായിരുന്നു.