ഏത് ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും… പ്രശസ്ത കവി വൈലോപ്പിള്ളിയുടെ വരികളാണിവ. മനുഷ്യൻ ലോകത്ത് ഏത് കോണിൽ പോയാലും ജനിച്ചു വളർന്ന മണ്ണിന്റെ മണവും സംസ്കാരവും മനസിൽ കാത്തു സൂക്ഷിക്കണമെന്നാണ് കവിവചനം.
അതിനെ അന്വർഥമാം വിധമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ലണ്ടനിൽ താമസമാക്കിയ വലേരി എന്ന തമിഴ് യുവതി ലണ്ടൻ നഗരത്തിൽ ലുങ്കി ധരിച്ച് പോകുന്നതായിരുന്നു വീഡിയോ. അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്കാണ് ഇവർ ലുങ്കി ധരിച്ച് പോയത്. കൂടെ സൺഗ്ലാസ് കൂടി വച്ചപ്പോൾ സംഗതി ജോറായി.
വലേരി ലുങ്കി ഉടുത്ത് പോകുന്നത് കാണുന്ന വിദേശികൾ പലരും അവജ്ഞയോടെ അവളെ നോക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നാം ധരിക്കുന്ന വസ്ത്രത്തിന് നമ്മുടെ ഐഡന്റിയും പശ്ചാത്തലങ്ങളും എങ്ങനെ വെളിപ്പെടുത്താനാകും എന്നത് ആശ്ചര്യകരമാണ്. അതിനുദാഹരണമാണ് ഇവരുടെ വീഡിയോ.
2021-ൽ പുറത്തിറങ്ങിയ ‘പുഷ: ദി റൈസ്’ എന്ന ചിത്രത്തിലെ “പുഷ്പ പുഷ്പ” എന്ന തെലുങ്ക് ഗാനത്തിന്റെ താളവും കൂടിയായപ്പോൾ വലേരി പങ്കുവച്ച വീഡിയോയ്ക്ക് പഞ്ച് കൂടി. എന്തായാലും വളരേ വേഗത്തിൽ യുവതിയുടെ വീഡിയോ വൈറലായി. നിരവധി ആളുകളാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്.