ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
പ്രതിരോധ കുത്തിവയ്പ്പെടുക്കുക
സിഒപിഡി രോഗികളിൽ കോവിഡും മറ്റു ശ്വാസകോശ അണുബാധ മൂലമുള്ള രോഗങ്ങളും തടയുന്നതിനു പ്രതിരോധ കുത്തിവയ്പുകൾ സഹായിക്കുന്നു. സിഒപിഡി രൂക്ഷമാകുന്നത് ഒഴിവാക്കാനും വാക്സിനുകൾ ഗുണപ്രദം.
ശ്വസന വ്യായാമം
രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്വസന വ്യായാമ മുറകളും വീട്ടിൽ തന്നെയുള്ള നടത്തവും മറ്റു ലഘുവ്യായാമങ്ങളും ഉപകാരപ്രദം.
പുകയും വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
പുകവലി ഒഴിവാക്കുക. മുറികളിൽ വായുസഞ്ചാരം ഒഴിവാക്കുക. വായുമലിനീകരണം ഉണ്ടാകാത്ത രീതിയിലുള്ള
പാചകരീതി അവംലംബിക്കുക.
കോവിഡ് രോഗസാധ്യത കുറയ്ക്കുക
മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. കൈകൾ ശുചിയാക്കുക. എന്നിവയ്ക്കൊപ്പം സിഓപിഡി രോഗികൾ വാക്സിൻ കൂടി സ്വീകരിക്കേണ്ടതാണ്.
സിഒപിഡി രോഗികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
1.സിഒപിഡി രോഗികളിൽ കോവിഡ് മാരകമായേക്കാം.രോഗം പിടിപെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളു
മെടുക്കുക.
2. പുകവലി പൂർണമായും ഉപേക്ഷിക്കുക.
3. ധാരാളം വെള്ളം കുടിക്കുക.
4. നന്നായി വിശ്രമിക്കുക.
5. വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കുക.
6. ചുരുങ്ങിയത് ഒരു മാസത്തേക്കുള്ള മരുന്നുകൾ കയ്യിൽ കരുതുക.
7. ഇത്തരം രോഗികൾ വീട്ടിലുണ്ടെങ്കിൽ പുറത്തുപോയിവരുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക്
1. പൊടി, പുക എന്നിവ ഏൽക്കാതെനോക്കുക.
2. ശ്വസന വ്യായാമങ്ങൾ ശീലിക്കുക.
3. അണുബാധയുണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
4. ഇടവിട്ടുള്ള ലഘുഭക്ഷണങ്ങളായി ആഹാരം ക്രമീകരിക്കുക.
5. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുക
ശ്വാസ് ക്ലിനിക്കുകൾ
കേരളത്തില്‍ ഏകദേശം 5 ലക്ഷത്തില്‍ പരം സി.ഒ.പി.ഡി. രോഗികളുണ്ടെന്നാണ് കണക്ക്. സി.ഒ.പി.ഡി. പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ‘ശ്വാസ്’ എന്ന പേരില്‍ ഒരു നൂതന സംരംഭം ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ സി.ഒ.പി.ഡി.യ്ക്കു വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ആരംഭിച്ചത്.
ഈ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ സി.ഒ.പി.ഡി. രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തുന്നു.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.